പതിനായിരം വർഷങ്ങൾക്ക് മുമ്പുള്ള വനങ്ങൾ, ഈ ടീസർ നിങ്ങളെ അത്ഭുതപ്പെടുത്തും!

കിടിലൻ ടീസർ കണ്ട് ആരാധകർ ഞെട്ടലിൽ

aparna shaji| Last Modified വെള്ളി, 28 ഏപ്രില്‍ 2017 (08:30 IST)
പനാഷെ സ്റ്റുഡിയോസ് പുറത്തിറക്കുന്ന ‘ആൻസെസ്റ്റേഴ്സ്’ എന്ന ഗെയിമിന്റെ അടുത്തിടെ യൂട്യൂബിൽ റിലീസ് ആയി. വലിയ് ആരവങ്ങൾ ഒന്നുമില്ലാതെ റിലീസ് ആയ ടീസർ ഇപ്പോൾ വൈറലാവുകയാണ്. പാട്രിസ് ഡെസിലറ്റ്സ് ഈ ഗെയിമിന്റെ സ്രഷ്ഠാവ്.

ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ‘അസാസിൻസ് ക്രീഡ്’ സീരീസിന്റെ സ്രഷ്ടാവാണ് പാട്രിസ് ഡെസിലറ്റ്സ്. മനുഷ്യന്റെ ചരിത്രത്തെയാണ് എപ്പോ‌ഴും പാട്രിസ് ഗെയിമാക്കുക. മനുഷ്യരാശിയുടെ ഉദ്ഭവം മുതലുള്ള ചരിത്രമാണ് ഈ ഗെയിമിൽ കാണാനാകുക.

10,000 വർഷങ്ങൾക്കു മുൻപുള്ള ആഫ്രിക്കയാണു ഗെയിമിന്റെ വേദി. അവിടെയുള്ള കാടുകൾ, പരിണാമത്തിന്റെ വഴികളിൽ മറഞ്ഞ മൃഗങ്ങൾ, പക്ഷികൾ, ജലജീവികൾ എന്നിവയെല്ലാം 'ആൻസെസ്റ്റേഴ്സി'ലൂടെ നമുക്ക് വീണ്ടും കാണാനാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :