സിറിയയുടെ രാസായുധ പ്രയോഗം ഭീഷണിയാണ്; സൈനിക നടപടി അനിവാര്യം: ബരാക് ഒബാമ
വാഷിംഗ്ടണ്‍|
WEBDUNIA|
PRO
സിറിയന്‍ സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഇതിന് ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഒബാമ വ്യക്തമാക്കി. അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാസായുധ പ്രയോഗത്തിലൂടെ സിറിയ രാജ്യാന്തരനിയമം ലംഘിച്ചുവെന്നും ഒബാമ പറഞ്ഞു. സിറിയയുടെ രാസായുധപ്രയോഗത്തിനെതിരെ കണ്ണടച്ചാല്‍ അത് മറ്റു ആയുധപ്രയോഗങ്ങള്‍ക്കും കാരണമാകുമെന്നും അതിനാല്‍ സിറിയ്ക്കെതിരെ നിയന്ത്രിത സൈനിക നടപടി വേണമെന്നും ഒബാമ ആവശ്യപ്പെട്ടു.
രാജ്യാന്തര സമൂഹത്തിനു മാത്രമല്ല അമേരിക്കയ്ക്കും സിറിയയുടെ രാസായുധപ്രയോഗം ഒരു ഭീക്ഷണിയാണെന്നും ഒബാമ പറഞ്ഞു. ആഗോള സുരക്ഷയുടെ നങ്കൂരം അമേരിക്കയുടെ കൈയിലാണെന്നും അതിനാലാണ് അമേരിക്ക മറ്റു രാജ്യങ്ങളുടെ കാര്യങ്ങളില്‍ ഇടപെടുന്നതെന്നും ഒബാമ പറഞ്ഞു.
സിറിയയുടെ രാസായുധങ്ങള്‍ രാജ്യാന്തര നിയന്ത്രണത്തിനു വിധേയമാക്കിയാല്‍ ആക്രമണത്തില്‍ നിന്നു പിന്മാറാമെന്നു യുഎസ് പ്രസിഡന്റ് ബറാക് ഒബാമ സമ്മതിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നുംവ്യത്യസ്‌തമായ നിലാപാടാണ് ഒബാമ മുന്നോട്ടു വച്ചിരിക്കുന്നത്.
കരയുധത്തിന് അമേരിക്ക തയാറാല്ലെന്നും അദ്ദഹം പറഞ്ഞു. നേരത്തെ രാസായുധങ്ങള്‍ കൈമാറ്റം ചെയ്താല്‍ യുദ്ധം ഒഴിവാക്കാനകും എന്ന റഷ്യയുടെ നിര്‍ദ്ദേശം സിറിയ അംഗീകരിച്ചിരുന്നു.