സിറിയയില്‍ വിമതരുടെ കേന്ദ്രം പട്ടാളം പിടിച്ചെടുത്തു

ഡമാസ്‌കസ്| WEBDUNIA| Last Modified തിങ്കള്‍, 17 മാര്‍ച്ച് 2014 (13:32 IST)
PRO
വിമതരുടെ ശക്തികേന്ദ്രമായ യാബ്രുദ് സിറിയന്‍ പട്ടാളം പിടിച്ചെടുത്തു. ലെബനനോട് ചേര്‍ന്ന തന്ത്രപ്രധാന മേഖലയായ യാബ്രുദിലും സമീപപ്രദേശങ്ങളുമാണ് പട്ടാളം പിടിച്ചെടുത്തത്.

അതിര്‍ത്തിരാജ്യമായ ലെബനനിലെ ഷിയ പ്രസ്ഥാനമായ ഹിസ്ബുള്ളയുടെ സഹായത്തോടെയാണ് പട്ടാളം യാബ്രുദ് പിടിച്ചതെന്ന് എന്‍.ജി.ഒ.യായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റസ് അറിയിച്ചു. വിമതരുടെ ശക്തികേന്ദ്രം എന്നതിനൊപ്പം തന്ത്രപ്രധാനമായ പ്രദേശം കൂടിയാണ് യാബ്രുദ്.

ലെബനന്റെ അതിര്‍ത്തിയോടും പ്രധാനപാതകളോടും ചേര്‍ന്നുകിടക്കുന്ന ഈ പട്ടണം വഴിയാണ് വിമതര്‍ ആയുധങ്ങള്‍ കടത്തിയിരുന്നത്. ഇതിന്റെ നിയന്ത്രണം കൈയടക്കുകയും സമീപപ്രദേശങ്ങളില്‍ സൈന്യം പോരാട്ടം നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിമതര്‍ക്കുള്ള ആയുധങ്ങളുടെയും അവശ്യവസ്തുക്കളുടെയും നീക്കം നിലയ്ക്കും.

യാബ്രുദിലും സമീപപ്രദേശങ്ങളിലും സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിച്ചതായി പട്ടാളം പറഞ്ഞു. കൊല്ലപ്പെട്ട വിമതപോരാളികളുടെ ചിത്രങ്ങള്‍ ടിവി ചാനലുകള്‍ കാണിച്ചു. ഡമാസ്‌കസിനെയും മറ്റൊരു സിറിയന്‍ പട്ടണമായ ഹോംസിനെയും ബന്ധിപ്പിക്കുന്ന പാതയിലൂടുള്ള ഗതാഗതം സാധാരണനിലയിലായെന്ന് ചാനലുകള്‍ പറയുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :