AISWARYA|
Last Modified ബുധന്‍, 3 മെയ് 2017 (11:31 IST)
സിറിയയില്‍ അഭയാർഥി ക്യാമ്പിന് നേരെയുണ്ടായ ഐ എസ് ചാവേറാക്രമണത്തിൽ 12 പേര്‍ കൊല്ലപ്പെട്ടു. സിറിയ ഇറാഖ് അതിര്‍ത്തിയിലാണ് ആക്രമണം ഉണ്ടായത്. 300 ഓളം കുടുംബങ്ങൾ അഭയാർഥി ക്യാമ്പിലുണ്ടായിരുന്നു. സംഭവത്തില്‍ 31 സാധാരണക്കാരുൾപ്പെടെ 46പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.
അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തിരുന്നു. എന്നാല്‍ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിന് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ക്യാമ്പിലുള്ള അഭയാര്‍ഥികളെ മറ്റൊരു സ്ഥലത്തേക്ക് നീക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.