ആട് ചതിച്ചു; ബൈക്ക് യാത്രികനെ ജനക്കൂട്ടം തല്ലിക്കൊന്നു - കാരണമറിഞ്ഞാല്‍ ഞെട്ടും

ബൈക്ക് യാത്രികനെ ജനക്കൂട്ടം തല്ലിക്കൊന്നു - കാരണമറിഞ്ഞാല്‍ ഞെട്ടും

   moral police , men killed , accident , bike , police , arrest , Mob kills man , ബൈക്ക് യാത്രികനെ തല്ലിക്കൊന്നു , ആട് , പൊലീസ് , ആശുപത്രി , അറസ്‌റ്റ് , നവീന്‍ , ആട് ബൈക്കിലിടിച്ചു
മുസാഫര്‍പൂര്‍| jibin| Last Modified തിങ്കള്‍, 17 ഏപ്രില്‍ 2017 (17:25 IST)
ആടിന്റെ ശരീരത്ത് ബൈക്ക് തട്ടിയെന്ന് ആരോപിച്ച് ബൈക്ക് യാത്രികനെ ഒരുകൂട്ടമാളുകള്‍ തല്ലിക്കൊന്നു. പാട്ടി ബന്ദു റാവു ഗ്രാമത്തിലെ നവിന്‍ കുമാര്‍ (45) എന്നയാളെയാണ് ദാരുണമായി കൊല്ലപ്പെട്ടത്. മുസാഫര്‍പൂരിലെ ബെലായ്പൂര്‍ ഗ്രാമത്തിലാണ് സംഭവം.

നവീന്‍ കുമാറും സുഹൃത്തും ബൈക്കില്‍ സഞ്ചരിക്കവെ ആട് മുന്നില്‍ ചാടുകയായിരുന്നു. ബൈക്ക് ആടിനെ തട്ടിയതോടെ ഒരുകൂട്ടമാളുകള്‍ സംഘമായി എത്തി ഇരുവരെയും ക്രൂരമായി മര്‍ദ്ദിച്ചു. അവശനായ നവീന്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.

അതേസമയം, ഇതുവഴി കടന്നുപോകുന്ന ബൈക്ക് യാത്രികരെ ഇത്തരത്തില്‍ കെണിയില്‍പ്പെടുത്തി പണം കൈക്കലാക്കുന്ന സംഘങ്ങള്‍ പ്രദേശത്തുണ്ടെന്നും സമീപവാസികളായ ഗ്രാമീണര്‍ ഇതിലൂടെ യാത്ര ചെയ്യുമ്പോള്‍ ആക്രമിക്കപ്പെടുക സാധാരണയാണെന്നും പൊലീസ് പറയുന്നു.

പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പൊലീസ് സുരക്ഷ ശക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :