സിറിയന്‍ പ്രക്ഷോഭകര്‍ക്ക് അല്‍ക്വയിദയുടെ പ്രശംസ

വാഷിംഗ്ടണ്‍‍| WEBDUNIA|
സിറിയയില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ സര്‍ക്കാരിനെതിരായി പ്രക്ഷോഭം നടത്തുന്നവര്‍ക്ക് അല്‍ക്വയിദയുടെ പുതിയ തലവന്‍ അയ്മാന്‍ അല്‍ സ വാഹിരിയുടെ പ്രശംസ. വിശുദ്ധ സേനാനികള്‍ എന്നാണു തന്റെ പുതിയ വിഡിയോ സന്ദേശത്തില്‍ സവാഹിരി പ്രക്ഷോഭകാരികളെ വിശേഷിപ്പിക്കുന്നത്.

സിറിയ സര്‍ക്കാരിനെ അട്ടിമറിച്ച് ഒരു പുതിയ ഭരണകൂടം കൊണ്ടുവരാനാണ് യുഎസ് ശ്രമിക്കുന്നത്. നിങ്ങളുടെ വിപ്ലവത്തെ തകര്‍ത്തെറിയുന്ന മറ്റൊരു സര്‍ക്കാരായിരിക്കും അത്. അതിനാല്‍ ജാഗ്രത പുലര്‍ത്തണം- സവാഹിരി പ്രക്ഷോഭകാരികളോടായി വീഡിയോ സന്ദേശത്തില്‍ പറയുന്നു.

യുഎസ് അല്‍ഖായിദയുടെ ശത്രുവായതിനാല്‍ സിറിയയില്‍ പ്രക്ഷോഭകര്‍ക്കനുകൂലമായി ഒന്നും ചെയ്യാനാവാത്ത സാഹചര്യമാണുള്ളതെന്നും സവാഹിരി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :