സിറിയ രാസായുധം കൈമാറിയാല്‍ സൈനിക നടപടി മാറ്റിവെക്കാമെന്ന് ഒബാമ

വാഷിങ്ടണ്‍ | WEBDUNIA|
PRO
PRO
രാസായുധം കൈമാറിയാല്‍ സിറിയയിലെ സൈനിക നടപടി മാറ്റിവെക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. സിറിയയിലെ സൈനികനടപടിക്കെതിരെ പ്രതിപക്ഷ സെനറ്റര്‍മാരില്‍നിന്നും സ്വന്തം പാര്‍ട്ടിയില്‍നിന്നും ഒബാമ കടുത്ത എതിര്‍പ്പാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സിറിയ രാസായുധങ്ങള്‍ അന്താരാഷ്ട്രനിയന്ത്രണത്തിലാക്കിയാല്‍ സൈനികനടപടി മാറ്റിവെക്കാമെന്ന് ഒബാമ അറിയിച്ചിരിക്കുന്നത്.

സൈനികനടപടിക്ക് അംഗീകാരം തേടി സെനറ്റില്‍ നടത്തുന്ന വോട്ടെടുപ്പില്‍ ഒബാമയ്ക്ക് 50 ല്‍ താഴെ വോട്ടുകളേ ലഭിക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, സൈനിക നടപടി ഒഴിവാക്കാന്‍ റഷ്യ അനുരഞ്ജന ശ്രമം തുടങ്ങി. രാസായുധശേഖരം അന്താരാഷ്ട്രനിയന്ത്രണത്തിലേക്ക് മാറ്റാനും പിന്നീട് നശിപ്പിക്കാനും റഷ്യ തിങ്കളാഴ്ച സിറിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :