സൗദി അറേബ്യയുടെ പുതിയ കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍. സൗദി അറേബ്യയുടെ പ്രതിരോധമന്ത്രിയാണ് അദ്ദേഹം. 76 വയസ്സുണ്ട്.
നാല് പതിറ്റാണ്ട് കാലം റിയാദിലെ ഗവര്‍ണറുടെ പദവി വഹിച്ചുവരികയാണ് സല്‍മാന്‍ രാജകുമാരന്‍. ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ ചുമതലയും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്.
മുന്‍ കിരീടാവകാശി നയീഫ് ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് മരിച്ചതിനെ തുടര്‍ന്നാണ് പുതിയ കിരീടാവകാശിയെ തെരഞ്ഞെടുത്തത്.