ഷാഹിദ് അഫ്രിദിയുടെ മകള്‍ അസ്മരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിയുടെ മകള്‍ അസ്മരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസ്മരയ്ക്ക് ഇന്നലെ ഒരു സര്‍ജറി നടത്തിയതായി അഫ്രിദി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കി. അതേസമയം, മകളുടെ രോഗത്തേക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ അഫ

ഇസ്ലാമാബാദ്, ഷാഹിദ് അഫ്രിദി, പാകിസ്ഥാന്‍ Islamabad, Shahid Afridi, Pakisthan
ഇസ്ലാമാബാദ്| rahul balan| Last Modified വെള്ളി, 1 ഏപ്രില്‍ 2016 (14:01 IST)
പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിയുടെ മകള്‍ അസ്മരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസ്മരയ്ക്ക് ഇന്നലെ ഒരു സര്‍ജറി നടത്തിയതായി അഫ്രിദി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കി. അതേസമയം, മകളുടെ രോഗത്തേക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ അഫ്രിദി പുറത്തു വിട്ടിട്ടില്ല. ആശുപത്രി അധികൃതരും ഇതുസംബന്ധിച്ച് പ്രതികരണത്തിന് തയ്യാറായില്ല.

അതേസമയം, മകള്‍ ആശുപത്രിയിലായതു കാരണം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അന്വേഷണ കമ്മിറ്റിയില്‍ അഫ്രിദിക്ക് പങ്കെടുക്കാനായില്ല. ലോകകപ്പ് ട്വന്റി-20 ടൂര്‍ണമെന്റിലേയും ഏഷ്യാ കപ്പിലേയും പാകിസ്ഥാന്റെ തുടര്‍പരാജയമാണ് അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പ്രേരിപ്പിച്ചത്. പാകിസ്ഥാന്‍ കോച്ച് വഖാര്‍ യൂനസ് ക്രിക്കറ്റ് ബോര്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടില്‍ അഫ്രിദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :