ഭന്‍വാരി ദേവി കേസ്: മുഖ്യപ്രതി കോടതിയില്‍ നിന്ന് രക്ഷപ്പെട്ടു

ജോധ്പുര്‍| WEBDUNIA|
PRO
PRO
നഴ്സ് ഭന്‍വാരി ദേവിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കോടതിയില്‍ നിന്ന് രക്ഷപ്പെട്ടു. കൈലാഷ് ത്സക്കര്‍ എന്നയാളാണ് ജോധ്പുര്‍ സെഷന്‍സ് കോടതിയില്‍ നിന്നു കടന്നത്.

മറ്റൊരു കേസില്‍ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്നപ്പോഴാണ് ഇയാള്‍ രക്ഷപ്പെട്ടത്. ജനുവരിയില്‍ ആണ് ഇയാളെ സിബി ഐ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജോധ്പുര്‍ ജയിലില്‍ പാര്‍പ്പിച്ചുവരികയായിരുന്നു.

36-കാരിയായ ഭന്‍വാരി ദേവിയെ കഴിഞ്ഞ സെപ്തംബറില്‍ ആണ് കാണാതായത്. നാല് മാസങ്ങള്‍ക്ക് മുമ്പ് ഇവരുടെ മൃതദേഹത്തിന്റെ അവശിഷ്ടത്തില്‍ കനാലില്‍ നിന്ന് സി ബി ഐ കണ്ടെടുത്തു.

രാജസ്ഥാ‍ന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ മഹിപാല്‍ മധേര്‍ണയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചതിനാണ് ഭവന്‍വാരി ദേവിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ഭന്‍വാരി ദേവിയുടെ മൃതദേഹം കത്തിച്ചുകളയാന്‍ നിയോഗിക്കപ്പെട്ട സംഘത്തിലെ പ്രധാനിയാണ് കൈലാഷ് ത്സക്കര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :