സാങ്കേതികവിദ്യ ജീവിതത്തിന്റെ സകല മേഖലകളിലും അതിശക്തമായ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. പണ്ട് മനുഷ്യന്‍ ചെയ്തിരുന്ന പ്രവര്‍ത്തികളുടെ ചുമതല ഇന്ന് റോബോട്ടുകളും മറ്റ് യന്ത്രങ്ങളും ഏറ്റെടുക്കുന്നു. ഹോട്ടലുകളിലും സൂപ്പര്‍മാര്‍ക്കറ്റിലും ജോലിസ്ഥലത്തും വ്യവസായ സ്ഥാപനങ്ങളിലുമെല്ലാം യന്ത്രങ്ങള്‍ തുണയാകുന്നു.
40 വര്‍ഷം കഴിഞ്ഞാല്‍ മതി, ഈ മാറ്റം വേശ്യാലയങ്ങളിലും പ്രകടമാകുമത്രേ. 2050 ഓടെ വേശ്യാവൃത്തിയും റോബോട്ടുകള്‍ ഏറ്റെടുക്കും എന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ന്യൂസിലാന്‍ഡിലെ വിക്ടോറിയ മാനേജ്മെന്റ് സ്കൂളിലെ വിദഗ്ധരാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ആംസ്റ്റര്‍ഡാമിലെ ചുവന്ന തെരുവിലെ പ്രമുഖ വേശ്യാലയം കേന്ദ്രീകരിച്ചാണ് ഇവരുടെ പഠനങ്ങള്‍ പുരോഗമിക്കുന്നത്.
ആവശ്യക്കാര്‍ ഇഷ്ടപ്പെടുന്ന ബോഡി ഷെയ്പ്പ്, പ്രായം എന്നിവയെല്ലാം ഒത്തിണങ്ങിയ റോബോട്ടുകളെയാണ് വേശ്യാലയങ്ങളില്‍ തയ്യാറാക്കി നിര്‍ത്തുക. മനുഷ്യരുമായി ബന്ധപ്പെടുമ്പോള്‍ ലഭിക്കുന്ന ലൈംഗികസുഖം ഈ റോബോട്ടുകള്‍ക്ക് നല്‍കാന്‍ സാധിക്കും. മാത്രമല്ല ലൈംഗിക രോഗങ്ങള്‍ പകരുന്നത് തടയാനും സാധിക്കും. വേശ്യവൃത്തിയുടെ പേരില്‍ ലോകത്ത് ഇന്ന് നടക്കുന്ന മനുഷ്യക്കടത്തിന് അറുതി വരുത്താനും സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നത് അവസാനിപ്പിക്കാനും ഇതുമൂലം സാധിക്കുമെന്നും ഈ വിദഗ്ദ്ധര്‍ അവകാശപ്പെടുന്നു.
English Summary: Two Kiwi researchers have envisioned what the sex industry would be like in the year 2050, when the prostitutes would be replaced by robots.