തമിഴ് നടിയുടെ അറസ്റ്റ്; പ്രമുഖരും കുടുങ്ങുമോ?

പൂനെ| WEBDUNIA| Last Modified തിങ്കള്‍, 6 ഫെബ്രുവരി 2012 (16:44 IST)
PRO
PRO
പല തമിഴ് ചിത്രങ്ങളിലും പ്രമുഖ വേഷങ്ങളില്‍ അഭിനയിച്ച നടി വേശ്യാവൃത്തിയുടെ പേരില്‍പൂനെയില്‍ അറസ്റ്റിലായതോടെ സിനിമരംഗത്തേയും രാഷ്ട്രീയരംഗത്തേയും പ്രമുഖര്‍ ആശങ്കയില്‍. ഇരുപത്തിരണ്ടുകാരിയായ കരോലിന്‍ മരിയത്ത് എന്ന നടിയേയാണ് പൂനെയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് സിറ്റി പൊലീസ് അറസ്റ്റുചെയ്തത്.

നടിയുടെ മനേജരും ചെന്നൈയിലെ ഫിലിം സ്റ്റുഡിയോ ഉടമയുമായ എം രാജ്കുമാറിനേയും (32) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വാടാചെല്ലം, റെയിന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ആണ് നടി അഭിനയിച്ചിട്ടുള്ളത്. ചെന്നൈയിലും ബാംഗ്ലൂരിലുമുള്ള വിവിധ ആഭരണശാലകളുടെയും വസ്‌ത്രശാ‍ലകളുടെയും മോഡലുമാണ് ഇവര്‍. നടിക്ക് ഓരോ ഇടപാടിനും മൂന്ന് ലക്ഷം രൂപ വീതമാണ് ലഭിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

വീട്ടില്‍ അനാശാസ്യകേന്ദ്രം നടത്തിയതിന് തമിഴ് നടി ഭുവനേശ്വരിയെ കുറച്ചുനാള്‍ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. അവര്‍ പൊലീസിനോട് നടത്തിയ വെളിപ്പെടുത്തലുകളുടെ ഫലമായി പല പ്രമുഖരും വിവാദത്തിലാകുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :