വെബ്കാം കേസ്: ധരുണ്‍ രവിക്ക്‌ 30 ദിവസം തടവ്

ന്യുജേഴ്‌സി| WEBDUNIA|
PRO
PRO
സ്വവര്‍ഗ ലൈംഗികത വെബ്‌കാമില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച കേസില്‍ ഇന്ത്യന്‍ വംശജനായ ധരുണ്‍ രവിക്ക്‌(20) 30 ദിവസം തടവുശിക്ഷ. യുഎസ്‌ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവിന് പുറമെ മൂന്നു വര്‍ഷം നിര്‍ബന്ധിത പ്രൊബേഷനും 300 മണിക്കൂര്‍ സാമൂഹ്യ സേവനത്തിനും കോടതി ഉത്തരവിട്ടു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ കൗണ്‍സിലിംഗിനും ധരുണ്‍ രവി വിധേയനാകണം എന്ന് കോടതി ആവശ്യപ്പെട്ടു. സ്വാര്‍ഗാനുരാഗിയായ റൂം‌മേറ്റിന്റെ ലൈംഗിക വൈകൃതങ്ങള്‍ വെബ്‌കാമില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു എന്നാണ് കേസ്. റഗ്‌ടേഴ്‌സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായിരുന്ന ടെയ്‌ലര്‍ ക്ലെമന്റിയെയാണ് വെബ്കാമില്‍ പകര്‍ത്തിയത്. ഇതില്‍ മനം‌നൊന്ത് 2010 സെപ്‌തംബര്‍ ഈ വിദ്യാര്‍ഥി പാലത്തില്‍ നിന്ന്‌ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന്‌ ധരുണിന്റെ അഭിഭാഷകന്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :