വിവാഹ സംഘത്തിന്റെ വാഹനത്തിനു നേരേ വ്യോമാക്രമണം: 13 മരണം

സനാ| WEBDUNIA|
PRO
PRO
തെക്കന്‍ യെമനില്‍ വിവാഹസംഘം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരേ വ്യോമാക്രമണം. 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കുണ്ട്.

അല്‍ ബയ്ദ പ്രവിശ്യയിലെ റദയിലാണു സംഭവം. അല്‍ ഖ്വയിദയുടെ ശക്തികേന്ദ്രമായ ഇവിടെ ഡ്രോണ്‍ ആക്രമണം നടത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഡ്രോണ്‍ ആക്രമണമാണ് വാഹനത്തിന് നേര്‍ക്ക് ഉണ്ടായതെന്ന് പ്രദേശവാസികളും പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :