പാകിസ്ഥാനെ അവഗണിച്ച് വീണ്ടും ഡ്രോണ്‍ ആക്രമണം; ആറ് മരണം
പെഷവാര്‍|
WEBDUNIA|
PRO
പാകിസ്ഥാനില്‍ വീണ്ടും അമേരിക്കയുടെ ഡ്രോണ്‍ ആക്രമണം. പെഷവാറിന് സമീപമുള്ള ഹാന്‍ജു ജില്ലയില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു.
താലിബാന്‍ ബന്ധമുള്ള ഹഗ്വാനി നെറ്റ്വര്‍ക്കിന്റെ തലമുതിര്‍ന്ന നേതാവ് മൗലവി അഹമ്മദ് ജാനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പ്രദേശത്തെ സെമിനാരി ലക്ഷ്യമാക്കി മൂന്ന് മിസൈലുകളാണ് ഡ്രോണ്‍ തൊടുത്തതെന്ന് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 1980ല്‍ പ്രവര്‍ത്തനമാരംഭിച്ച സെമിനാരിയാണ് ആക്രമിക്കപ്പെട്ടത്.
സെമിനാരിയില്‍ പത്ത് അധ്യാപകരും ഇരുന്നൂറോളം കുട്ടികളുമാണുള്ളത്. ഇതില്‍ അറുപത് പേര്‍ സെമിനാരിയില്‍ത്തന്നെയാണ് താമസിക്കുന്നത്. അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തെ പാക്കിസ്ഥാന്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു.