rahul balan|
Last Updated:
തിങ്കള്‍, 4 ഏപ്രില്‍ 2016 (15:09 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി കാമുകിയായ അനുഷ്‌ക ശര്‍മ്മയെ ഉപേക്ഷിച്ച് തന്നെ സ്വീകരിക്കണമെന്ന് പാക് മോഡലായ ഖന്‍ഡീല്‍ ബല്ലോച്ചിന്റെ അഭ്യര്‍ത്ഥന. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലൂടെയാണ് ബല്ലോച്ച് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. നിരവധി വിവാദ പരാമര്‍ശങ്ങളിലൂടെ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട താരമാണ് ബലോച്ച്. ലോകകപ്പ് ട്വന്റി-20 മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ അഫ്രീദിക്ക് വേണ്ടി നഗ്നനൃത്തം ചെയ്യുമെന്ന ബലോച്ചിന്റെ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.
കൊഹ്ലിയെ ഓര്‍ത്ത് തനിക്ക് ഭ്രാന്ത് പിടിക്കുകയാണെന്നും അനുഷ്‌ക തന്റെ ഭാഗത്ത് നിന്ന് ചിന്തിക്കണമെന്നും ബല്ലോച്ച് വീഡിയോയില്‍ പറയുന്നുണ്ട്. ലോകകപ്പ് ട്വന്റി-20 നടക്കുന്നതിനിടെ ഖന്‍ഡീല്‍ ബല്ലോച്ചും ഇന്ത്യന്‍ മോഡല്‍ അര്‍ഷി ഖാനും നടത്തിയ വിവാദ പ്രാസ്താവനകള്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം വന്‍ചര്‍ച്ചയായിരുന്നു.