ചരിത്രം തിരുത്തിയെഴുതാന്‍ കോഹ്ലിയ്ക്കാകുമോ? കാത്തിരിക്കാം, ആ സുന്ദര നിമിഷത്തിനായി

ട്വന്റി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ നേരിടുമ്പോള്‍ ഇവിടത്തെ പിച്ച് എങ്ങനെയായിരിക്കുമെന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്

മുംബൈ, വിരാട് കോഹ്ലി, ഇന്ത്യ, ട്വന്റി 20 ലോകകപ്പ് mumbai, virad kohli, india, T20 world cup
മുംബൈ| സജിത്ത്| Last Modified വ്യാഴം, 31 മാര്‍ച്ച് 2016 (14:29 IST)
എല്ലാ കണ്ണുകളും വാംഖഡെ സ്റ്റേഡിയത്തിലേക്കാണ്. ട്വന്റി 20 ലോകകപ്പില്‍ ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെ നേരിടുമ്പോള്‍ ഇവിടത്തെ പിച്ച് എങ്ങനെയായിരിക്കുമെന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ചരിത്രം ആവര്‍ത്തിച്ചാല്‍ ഇത് ബാറ്റ്സ്മാന്മാരുടെ പറുദീസയായി മാറും. മുമ്പ് നടന്ന ട്വന്റി 20 മത്സരങ്ങളും അതിന് അടിവരയിടുന്നു. തെളിഞ്ഞ അന്തരീക്ഷം കൂടിയായതോടെ റണ്ണൊഴുകുമെന്നതിന് സാധ്യതയേറുന്നു.

ഇന്ത്യന്‍നിരയില്‍ വിരാട് കോഹ്‌ലിയും വിന്‍ഡീസ് നിരയില്‍ ക്രിസ് ഗെയ്‌ലുമാണ് എല്ലാവരും ഉറ്റുനോക്കുന്ന താരങ്ങള്‍. എത്ര വലിയ സ്കോര്‍ നേടിയാലും ഫോമിലേക്ക് ഉയര്‍ന്നാല്‍ അത് പുഷ്പം പോലെ പിന്തുടരാന്‍ കെല്പുള്ള രണ്ടു ബാറ്റ്സ്മാന്മാരാണ് കോഹ്‌ലിയും ഗെയ്‌ലും. രണ്ടുപേര്‍ക്കും അത് നന്നായി അറിയുകയും ചെയ്യും. ഐ പി എല്ലില്‍ ബാംഗ്ളൂര്‍ റോയല്‍ ചാലഞ്ചേഴ്സിനു വേണ്ടി കോഹ്‌ലിക്കു കീഴില്‍ ക്രിസ് ഗെയില്‍ ആളിക്കത്തിയിരുന്ന കാഴ്ച്ച പലതവണ കണ്ടതുമാണ്.

ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മികച്ച പ്രകടനത്തിന് പിന്നാലെയാണ് വിരാട് കോഹ്‌ലി ഐ സി സി ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഓസിസ് ബാറ്റ്‌സ്മാന്‍ ആരോണ്‍ ഫിഞ്ചിനെ പിന്തള്ളിയാണ് കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്. ഈ ലോകകപ്പ് തുടങ്ങുന്നതിനു മുമ്പ് കോഹ്‌ലിയും ഫിഞ്ചും തമ്മില്‍ 24 പോയിന്റിന്റെ വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫിഞ്ചിനെ(803)ക്കാളും 68 പോയിന്റ് മുന്നിലാണ് കോഹ്‌ലി(871)യുടെ സ്ഥാനം.

രാജ്യാന്തര ട്വന്റി 20യിലെ ഒന്നാം നമ്പര്‍ താരം വിരാട്‌ കോഹ്‌ലിയുടെ ബാറ്റിങ്ങ് ശരാശരിയാണ് ഏറെ രസകരം. ആദ്യം ബാറ്റു ചെയ്യുമ്പോള്‍ കോഹ്‌ലിക്ക്‌ 35.22 ആണ്‌ ശരാശരിയെങ്കില്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ അത് 91.80 ആയി മാറുന്ന കാഴ്ചയാണ് കഴിഞ്ഞ പല കളികളിലും കണ്ടത്.

കൂടാതെ, നാലു ഗ്രൂപ്പ് മൽസരങ്ങളിൽ നിന്നു കോഹ്‌ലി നേടിയത് 184 റൺസാണെങ്കിൽ മറ്റു നാലു മുൻനിര ബാറ്റ്സ്മാൻമാരായ രോഹിതും ധവാനും റെയ്നയും യുവരാജും കൂടി നേടിയതു 181 റൺസ്. ശരാശരി 11.3. ഇതെല്ലാം മറികടക്കാന്‍ കോഹ്‌ലിയിലൂടെ ഇന്ത്യയ്ക്കാകുമോ? കാത്തിരുന്നു കാണാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ...

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്
ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ ...

ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ ...

ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണയ്ക്കുന്നുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്
ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണയ്ക്കുന്നുവെന്ന് സര്‍വ്വേ ...

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ...

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ദിവ്യയെന്ന് കുറ്റപത്രം
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ദിവ്യയെന്ന് കുറ്റപത്രം. സിപിഎം നേതാവും ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: മരണസംഖ്യ 10000 കടക്കാന്‍ ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: മരണസംഖ്യ 10000 കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ
മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ പതിനായിരം കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ...

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ...

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ടെക്നോപാർക്കിലെ 250 കമ്പനികൾ
ഇതോടെ കമ്പനികളില്‍ ജോലിയ്ക്കായി അപേക്ഷിക്കുമ്പോള്‍ വൈദ്യപരിശോധന നടത്തി മെഡിക്കല്‍ ...