വാഷിംഗ് മെഷീനില്‍ കുടുങ്ങിയ കുഞ്ഞിനെ രക്ഷിച്ചു

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
കുഞ്ഞ് വാഷിംഗ് മെഷീനില്‍ കുടുങ്ങിയത് കണ്ട് ഭയപ്പാടിലായ യു എസ് ദമ്പതികളുടെ വീഡിയോ യൂട്യൂബില്‍ ഹിറ്റാകുന്നു. മകനെ വാഷിംഗ് മെഷീന്റെ ഡ്രയറില്‍ ദമ്പതികള്‍ ഇരുത്തുകയായിരുന്നു. തുടര്‍ന്ന് മെഷീന്‍ അടച്ചു. എന്നാല്‍ അബദ്ധത്തില്‍ വാഷിംഗ് മെഷീന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയായിരുന്നു.

കുഞ്ഞിനെ പുറത്തെടുക്കാനായി ദമ്പതികള്‍ വാഷിംഗ് മെഷീന്റെ ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ദമ്പതികള്‍ ഭയന്നു, അവര്‍ പരസ്പരം വഴക്കിടുകയും ചെയ്തു. ഇതിനിടെ ഒരാള്‍ വാഷിംഗ് മെഷീനിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കുകയായിരുന്നു. കുഞ്ഞിന് നിസാരപരുക്കുകള്‍ മാത്രമേ ഉള്ളൂ.

മെയ് 11-നാണ് സംഭവം നടന്നത്. പ്രിന്‍സസ് സെബ്ര എന്ന് പേരുള്ളയാളാണ് വീഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 26,000 പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

ചിത്രത്തിന് കടപ്പാട്- യൂട്യൂബ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :