അന്ത്യവിശ്രമത്തിനായി ദമ്പതികള്‍ ദ്വീപ് വാങ്ങിച്ചു!

ലണ്ടന്‍| WEBDUNIA|
PRO
PRO
തനിക്കും ഭാര്യയും അന്ത്യവിശ്രമം കൊള്ളാനായി ബ്രിട്ടിഷ് പൌരന്‍ ദ്വീപ് വാങ്ങി. കാസിമിര്‍ -മ്രോസിങ്കി എന്ന അമ്പതുകാരനാണ് സ്കോട്ട്‌ലാന്റിലെ മെകെന്‍സി എന്ന കൊച്ചു ദ്വീപ് സ്വന്തമാക്കിയത്. ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപ് 46 ലക്ഷത്തോളം രൂപയ്ക്കാണ് സ്വന്തമാക്കിയത്.

മ്രോസിങ്കി ക്യാന്‍സര്‍ ബാധിതനാണെന്ന് തിരിച്ചറിഞ്ഞത് മൂന്ന് വര്‍ഷം മുമ്പായിരുന്നു. താനും ഭാര്യയും മരിക്കുമ്പോള്‍ എവിടെ അടക്കും എന്ന ചോദ്യമാണ് ദ്വീപ് വാങ്ങുക എന്ന ആശയത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മക്കളെ ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദ്വീപ് ഇപ്പോഴുള്ളത് പോലെ തന്നെ എന്നും കാത്തുസൂക്ഷിക്കാനാണ് ആഗ്രഹമെന്നും ഈ ദമ്പതികള്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :