ദാവോസ്|
Last Modified വ്യാഴം, 22 ജനുവരി 2015 (08:42 IST)
ലോക സാമ്പത്തിക ഫോറത്തിന് സ്വിറ്റ്‌സര്‍ലണ്ടിലെ ദാവോസില്‍ തുടക്കമായി. ലോകത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുക എന്ന ലക്‌ഷ്യവുമായാണ് ദാവോസിലെ ഇത്തവണ ലോക സാമ്പത്തികഫോറം തുടങ്ങിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 2500 ഭരണാധികാരികളും വ്യവസായികളും ജീവകാരുണ്യപ്രവര്‍ത്തകരും കലാകാരന്മാരും ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്. ദാവോസിലെ സ്കീ റിസോര്‍ട്ടില്‍ നടക്കുന്ന സാമ്പത്തിക ഫോറം അഞ്ചു ദിവസം നീണ്ടു നില്‍ക്കും.
ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിയാണ് ഫോറത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത്. കേന്ദ്ര ഊര്‍ജമന്ത്രി പിയൂഷ് ഗോയല്‍ , മഹാരാഷ്‌ട്ര, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിമാര്‍ എന്നിവരും അരുണ്‍ ജെയ്‌റ്റ്‌ലിക്കൊപ്പം ഫോറത്തില്‍ പങ്കെടുക്കും. കൂടാതെ, മുകേഷ് അംബാനി, സൈറസ് മിസ്ത്രി, ചന്ദ കൊച്ചാര്‍ ,നരേഷ് ഗോയല്‍ തുടങ്ങിയ വ്യവസായപ്രമുഖരും പങ്കെടുക്കും.