ലിബിയയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഒന്‍പതു പേര് കൊല്ലപ്പെട്ടു. ബെന്‍ഗാസിയിലാണ് ആക്രമണമുണ്ടായത്. ഒരു ആശുപത്രിയുടെ പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 20 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ മൂന്നുപേര്‍ ഗുരുതരാവസ്ഥയിലാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തില്‍ ആശുപത്രിയുടെ സമീപത്തുള്ള കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി. ഒരു റെസ്റ്റോറന്റ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
ലിബിയന്‍ ഉപ ആഭ്യന്തരമന്ത്രി അബ്ദുള്ള മസൌദ് സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.