ലണ്ടനില്‍ അഭിനവ കാസനോവ: സോഷ്യല്‍ മീഡിയയിലൂടെ ഒരു വര്‍ഷം പ്രാപിക്കുന്നത് 200ലധികം പെണ്‍കുട്ടികളെ!
ലണ്ടന്‍|
WEBDUNIA|
PRO
PRO
ലണ്ടനില്‍ ഒരു അഭിനവ കാസനോവ. ബെന്‍ ജെയിംസ് എന്ന ടി വി പ്രൊഡ്യൂസര്‍ സ്വയം വിശേഷിപ്പിക്കുന്നത് ഇങ്ങനെ. ഇത് വെറുതെയല്ലെന്നും ബെന്‍ വ്യക്തമാക്കുന്നു. കാരണം വര്‍ഷം തോറും ചാറ്റിംഗിലൂടെ ഇരുനൂറിലധികം പെണ്‍കുട്ടികളെ ഇയാള്‍ പ്രാപിക്കാറുണ്ടത്രേ. എല്ലാം സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികളെ.
എരിവും പുളിയും കലര്‍ന്ന സന്ദേശങ്ങളാണ് ട്വിറ്ററിലൂടെ ബെന്‍ പെണ്‍കുട്ടികള്‍ക്ക് അയയ്ക്കുന്നത്. നഗ്ന ഫോട്ടോകളടക്കം നൂറുകണക്കിന് മെസേജുകള്‍ മറുപടിയായി ലഭിക്കാറുമുണ്ട് ഈ ഇരുപത്തഞ്ചുകാരന്. ഇവയില്‍ അണ്ടോ മൂന്നോ സെക്‌സ് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ളവയായിരിക്കുമെന്നും ഇയാള്‍ പറയുന്നു.
സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ എഴുപത്തിനാലായിരം ഫോളോവേഴ്‌സാണ് ബെന്‍ ജയിംസിന് ഉള്ളത്. മറ്റുള്ളവര്‍ പറയാന്‍ ഭയക്കുന്നത് പറയാന്‍ ധൈര്യം കാണിക്കുന്നതാണ് പെണ്‍വിഷയത്തില്‍ തന്റെ വിജയരഹസ്യമെന്നാണ് ബെന്നിന്റെ വിശ്വാസം. ഒരു ദിവസം ഇരുപതോളം ട്വീറ്റുകള്‍ ഇയാള്‍ ചെയ്യും. കൂസൃതിയും അശ്ലീലതയും ഇടകലര്‍ന്ന ഇത്തരം ട്വീറ്റുകള്‍ക്ക് മറുപടി നല്‍കിക്കൊണ്ട് സെലിബ്രിറ്റികള്‍ അടക്കം നൂറുകണക്കിന് പെണ്‍കുട്ടികളാണ് ബെന്നിനെ പിന്തുടരുന്നത്.
അമ്മയോടൊപ്പം മൂന്ന് ബെഡ്‌റൂമുകളുള്ള വീട്ടിലാണ് ബെന്‍ ജയിംസ് താമസിക്കുന്നത്. ട്വിറ്റര്‍ വീരനോടെപ്പം താമസിക്കുന്നതിനോ പെണ്‍കുട്ടികള്‍ വീട്ടില്‍ വന്നുപോകുന്നതിനോ അവര്‍ക്ക് എതിര്‍പ്പൊന്നുമില്ല. ഇതിനു ബെന്‍ പറയുന്ന കാരണം ഇങ്ങനെ: “എപ്പോഴും അമ്മ കരുതുന്നത് ഞാന്‍ ഒരേ പെണ്‍കുട്ടിയെയാണ് വീട്ടില്‍ കൊണ്ടുവരുന്നതെന്നാണ്. പല പെണ്‍കുട്ടികളുമായാണ് ഞാന്‍ വീട്ടിലെത്തുന്നതെന്ന് മനസിലാകാറില്ല. അതു തന്നെയല്ല, എന്റെ പിതാവിന്റെ ചെറുപ്പത്തില്‍ അദ്ദേഹവും ഇങ്ങനെയായിരുന്നു”.