പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചതായാണ് റിപ്പോര്‍ട്ട്. മുന്‍കൂര്‍ സാക്ഷ്യപത്രമില്ലാതെ ഇന്റര്‍നെറ്റിലും ഇന്റര്‍നെറ്റ് അടിസ്ഥാനമായുള്ള സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയപരസ്യങ്ങള്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
നിയമവിരുദ്ധമായ പരസ്യങ്ങളും മറ്റും ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ അത് സൈറ്റുകളില്‍നിന്ന് മാറ്റണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയ്ക്കും പ്രധാനപ്പെട്ട സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളുടെ ചീഫ് ഗ്രീവന്‍സ് ഓഫീസര്‍മാര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം നിര്‍ദേശം നല്‍കി. ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
കൂട്ടായ പ്രോജക്ടുകള്‍ , ബ്ലോഗുകളും മൈക്രോ ബ്ലോഗുകളും, കണ്ടന്റ് കമ്മ്യൂണിറ്റീസ് , സൗഹൃദക്കൂട്ടായ്മകള്‍ , വെര്‍ച്വല്‍ ഗെയിം-വേള്‍ഡ്‌സ് തുടങ്ങിയവയ്ക്ക് നിയന്ത്രണം ബാധകമായിരിക്കുമെന്നും വിവിധമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.