റോയിട്ടേഴ്‌സിന്റെ ട്വിറ്റര്‍ അക്കൌണ്ടിന് പണി കിട്ടി

സിറിയ| WEBDUNIA|
PRO
PRO
റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയുടെ ട്വിറ്റര്‍ അക്കൌണ്ടിന് പണി കിട്ടി. അക്കൌണ്ട് സിറിയന്‍ ഇലക്ട്രിക് ആര്‍മി ഹാക്ക് ചെയ്തു. ഹാക്ക് ചെയ്ത റോയിട്ടേഴ്‌സ് അക്കൗണ്ടിലൂടെ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് അനുകൂലമായി സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചത്.

തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റോയിട്ടേഴ്‌സ് വക്താവ് സമ്മതിച്ചു. ട്വിറ്റര്‍ അക്കൗണ്ട് താത്ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണെന്നും ഹാക്കിംഗിനെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും റോയിട്ടേഴ്‌സ് അറിയിച്ചിട്ടുണ്ട്.

ബാഷര്‍ അല്‍ അസദ് അനുകൂലികളുടെ സംഘമായ സിറിയന്‍ ഇലക്ട്രിക് ആര്‍മി നേരത്തെ എ.പി, എന്‍.പി.ആര്‍, ബി.ബി.സി, അല്‍ജസീറ എന്നീ മാധ്യമസ്ഥാപനങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടുകളും ഹാക്ക് ചെയ്ത് വാര്‍ത്തകള്‍ പ്രചരിപ്പിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :