റോബര്‍ട്ട് മുഗാബെക്കെതിരെ മോശം പറയുന്നവരെ ഇനി അറസ്റ്റ് ചെയ്യില്ല; നിയം കോടതി റദ്ദാക്കി

ഹരാരെ| WEBDUNIA|
PRO
സിംബാബ്‌വെയുടെ പ്രസിഡന്റ്‌ റോബര്‍ട്ട്‌ മുഗാബെയെ ആക്ഷേപിക്കുകയോ അദ്ദേഹത്തെക്കുറിച്ച് മോശമായി പറയുന്നവരെയോ അറസ്റ്റ് ചെയ്യാന്‍ ഏര്‍പ്പെടുത്തിയിരുന നിയമം രാജ്യത്തെ പരമോന്നത കോടതി റദ്ദാക്കി.

ഈ നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണു പരമോന്നത കോടതി റദ്ദാക്കിയത്‌. ഈ നിയമത്തിന്റെ പേരില്‍ കഴിഞ്ഞ ഒരു ദശകമായി സിംബാബ്‌വെയില്‍ ഒട്ടേറെപ്പേരെ അറസ്റ്റ്‌ ചെയ്‌തിരുന്നു.

പ്രസിഡന്റായി ഏഴാംവട്ടവും ഈയിടെ മുഗാബെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പാശ്ചാത്യ രാജ്യങ്ങളും മുഗാബെയുടെ വിജയത്തെ മുഖവിലയ്ക്ക്‌ എടുത്തിട്ടില്ല. 1980ല്‍ ബ്രിട്ടിഷ്‌ ഭരണം അവസാനിച്ചശേഷം രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്നതു മുഗാബെയാണ്‌



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :