ദക്ഷിണ കൊറിയയുമായി ഹോട്ട്‌ലൈന്‍ ബന്ധം പുനസ്ഥാപിക്കുമെന്ന് ഉത്തരകൊറിയ
പ്യോങ്‌യാങ്|
WEBDUNIA|
Last Modified വെള്ളി, 7 ജൂണ്‍ 2013 (15:55 IST)
PTI
യുദ്ധഭീഷണിക്കിടെ ദക്ഷിണ കൊറിയയുമായി സൈനിക ഹോട്ട്‌ലൈന്‍ ബന്ധം പുനസ്ഥാപിക്കുമെന്ന് ഉത്തരകൊറിയ. ഹോട്ട്‌ലൈന്‍ ബന്ധം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എവിടെ നടത്തുമെന്ന കാര്യത്തില്‍ ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തുകയാണെന്നും ഉത്തര കൊറിയ അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ചിലാണ് ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള സൈനിക ഹോട്ട്‌ലൈന്‍ ബന്ധം വിച്ഛേദിച്ചത്. ഈ നടപടിയോടെ ഈ രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതല്‍ വഷളായിരുന്നു.
ഹോട്ട് ലൈന്‍ വിഛേദിച്ചതിന് പിന്നാലെ ദക്ഷിണ കൊറിയയിലെ വ്യവസായ മേഖലകളില്‍ ജോലിയെടുക്കുന്ന 53,000ത്തോളം വരുന്ന തങ്ങളുടെ തൊഴിലാളികളെ ഉത്തരകൊറിയ പിന്‍വലിച്ചിരുന്നു. വ്യവസായ കോപ്ലക്‌സുകളുടെ പ്രവര്‍ത്തനം പുനരാംഭിക്കാനുമുള്ള ചര്‍ച്ചകള്‍ നടത്താനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്.