റഷ്യയെ ജി എട്ടില്‍‌നിന്ന് പുറത്താക്കി

ബ്രിട്ടന്‍| WEBDUNIA|
PRO
PRO
റഷ്യയ്ക്ക് ജി എട്ട് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വിലക്ക്. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറിന്‍ ഫാബിയസാണ് ഇക്കാര്യം അറിയിച്ചത്. ക്രിമിയയെ അംഗീകരിച്ച റഷ്യയുടെ നിലപാട് പ്രതിഷേധിച്ചാണ് നടപടി. നിലവില്‍ ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍, അമേരിക്ക, കാനഡ, എന്നിവയായിരുന്നു ജി എട്ട് രാഷ്ടങ്ങള്‍. ഈ പട്ടികയില്‍നിന്നാണ് റഷ്യയെ ഇപ്പോള്‍ പുറത്താക്കിയത്. 1998ലാണ് ജി എട്ടില്‍ റഷ്യയും അംഗമായത്.

ക്രിമിയയെ രാജ്യത്തിന്റെ ഭാഗമായി റഷ്യ അംഗീകരിച്ചതാണ് മറ്റ് രാജ്യങ്ങളുടെ എതിര്‍പ്പിന് കാരണമായത്. അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും എതിര്‍പ്പ് അവഗണിച്ചാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുടിന്‍ ഉത്തരവില്‍ ഒപ്പ് വച്ചത്. ക്രിമിയയില്‍ ഞായറാഴ്ച നടന്ന ഹിതപരിശോധനയുടെ ഫലം പരിഗണിച്ചാണ് പ്രദേശത്തെ റഷ്യയുടെ ഭാഗമായി അംഗീകരിച്ചതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രിമിയന്‍ നഗരമായ സെവസ്റ്റോപോളിന് പ്രത്യേക പരിഗണന നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു.

ഉത്തരവില്‍ പുതിന്‍ ഒപ്പുവച്ചതോടെ റഷ്യയുടെ ഭാഗമായി മാറിയെന്ന് അധികൃതര്‍ പറഞ്ഞു. റഷ്യന്‍ ഫെഡറേഷനില്‍ ചേര്‍ക്കണമെന്ന റഷ്യയുടെ അഭ്യര്‍ത്ഥന സംബന്ധിച്ച് പുതിന്‍ ഫെഡറല്‍ അസംബ്ലിയില്‍ പ്രസ്താവന നടത്തുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

യുക്രൈനിന്റെ ഭാഗമായ സ്വയംഭരണ പ്രദേശമായിരുന്നു ക്രിമിയ. ഞായറാഴ്ച അവിടെ നടന്ന ഹിതപരിശോധനയില്‍ പങ്കെടുത്ത 96.6 ശതമാനം പേരും ക്രിമിയ റഷ്യന്‍ ഫെഡറേഷനില്‍ ചേരുന്നതിനെ അനുകൂലിച്ചിരുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :