സുനന്ദയ്ക്ക് ‘റഷ്യന്‍ വിഷം’ നല്‍കി കൊലപ്പെടുത്തി: സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
കേന്ദ്രമന്ത്രി ശശി തരൂരും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും തമ്മില്‍ വീണ്ടും ട്വിറ്ററില്‍ ഏറ്റുമുട്ടി. തരൂരിന്റെ ഭാര്യ സുനന്ദയുടെ മരണം ബലമായി വിഷം കൊടുത്തത് മൂലമാണെന്നാണ് സ്വാമി ആരോപിച്ചത്.

പുഷ്‌കറിനെ ബലമായി റഷ്യന്‍ വിഷം കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്ന്
സ്വാമി ആരോപിച്ചു. സുനന്ദയുടെ ശരീരത്തില്‍ മാരകമാ‍യ മുറിവുകള്‍ ഉണ്ടായിരുന്നു. അവരുടെ മൂക്ക് ബലാത്കാരമായി അടച്ച് വായിലേക്ക് വിഷം ഒഴിച്ചുകൊടുക്കുകയായിരുന്നു- സ്വാമി തിങ്കളാ‍ഴ്ച ട്വീറ്റ് ചെയ്തു.

സുനന്ദയുടെ മരണത്തില്‍ എന്തെങ്കിലും കള്ളക്കളി നടന്നിട്ടുണ്ടെങ്കില്‍ അതിന് തെളിവ് ഹാജരാക്കണമെന്ന് തരൂര്‍ സ്വാമിയെ വെല്ലുവിളിച്ചിരുന്നു. വിഷം നല്‍കിയതിന് തെളിവുണ്ടെന്ന് സ്വാമി തിരിച്ചടിക്കുകയും ചെയ്തു.

സുനന്ദയുടേത് ദാരുണമായ കൊലയാണെന്ന ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ തന്നോട് രഹസ്യമായി സൂചിപ്പിച്ചതെന്നും സ്വാമി പറഞ്ഞു. നിലപാട് വ്യക്തിപരമാണെന്നും ബിജെപിയുടേതല്ലെന്നും സ്വാമി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :