സെന്‍സെക്സ് നഷ്ടത്തിലേക്ക് വീണു

മുംബൈ| WEBDUNIA| Last Modified വെള്ളി, 28 ജനുവരി 2011 (10:05 IST)
വെള്ളിയാഴ്ച നേട്ടത്തോടെ വ്യാപാരം തുടങ്ങിയ സെന്‍സെക്സ് നേരിയ നഷ്ടത്തിലേക്ക് വീണു. 9.17ന് സെന്‍സെക്സ് 24.99 പോയന്റിന്റെ നഷ്ടത്തില്‍ 18,659.44 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 1.15 പോയന്റിന്റെ നേരിയ നഷ്ടത്തോടെ 5,603.15 എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.

സെന്‍സെക്സ് അധിഷ്ഠിത ഓഹരികള്‍ 16 എണ്ണം നഷ്ടത്തിലാണ്. ജയപ്രകാശ് അസോസിയേറ്റ്സ്, ടാറ്റ പവര്‍ കമ്പനി, തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍ വ്യാപാരം നടത്തുന്നത്. അതേസമയം ഇന്‍ഫോസിസ് റിലയന്‍സ് എനര്‍ജി, തുടങ്ങിയവ നേട്ടത്തിലാണ്.

വിപണിയില്‍ തുടക്കത്തില്‍ ഉണര്‍വ് പ്രകടമായിരുന്നു. സെന്‍സെക്സ് 24.19 പോയനിന്റെ നേട്ടത്തോടെ 18,708.62 എന്ന നിലയിലും നിഫ്റ്റി 9.70 പോയനിന്റെ നേരിയ നേട്ടത്തോടെ 5,614.00. എന്ന നിലയിലുമാണ് വെള്ളിയാഴ്ച വ്യാപാരം തുടങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :