യെമനില്‍ വ്യോമാക്രമണത്തില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

സനാ| WEBDUNIA| Last Modified ശനി, 19 ഏപ്രില്‍ 2014 (18:24 IST)
PRO
യെമനിലെ അല്‍ ബയ്ദ പ്രവിശ്യയിലുണ്ടായ വ്യോമാക്രമണത്തി്ല്‍ 13 അല്‍ഖ്വയിദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു.

അമേരിക്കയുടെ ആളില്ലാ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന. തീവ്രവാദികള്‍ സഞ്ചരിക്കുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെ വ്യോമാക്രമണം നടത്തുകയായിരുന്നു.

മറ്റൊരു കാറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് സാധാരണക്കാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ അമേരിക്ക ഏഴ് തവണ യെമനില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :