യുദ്ധ ഭീഷണി: സിറിയയില്‍ നിന്ന് 20 ലക്ഷം പേര്‍ പലായനം ചെയ്തു

ഡമാസ്കസ്| WEBDUNIA| Last Modified ചൊവ്വ, 3 സെപ്‌റ്റംബര്‍ 2013 (15:50 IST)
PRO
യുദ്ധ ഭീഷണിയെ തുടര്‍ന്ന് സിറിയയില്‍ നിന്ന് 20 ലക്ഷത്തിലേറെപ്പേര്‍ പലായനം ചെയ്തുവെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ ആറുമാസത്തിനിടെയാണ് പലായനം വര്‍ധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അയല്‍‌രാജ്യങ്ങളായ ജോര്‍ദ്ദാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലേക്കാണ് കൂടുതല്‍ പേര്‍ പലായനം ചെയ്തത്. പ്രധാന അയല്‍‌രാജ്യമായ ലെബനനിലേക്ക് 70 ലക്ഷം പേരാണ് പാലായനം ചെയ്തത്. 11 വയസില്‍ താഴെയുള്ള നിരവധി കുട്ടികള്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം പലായനം ചെയ്യേണ്ടിവരുന്നു.

പാലായനം ചെയ്യുന്ന കുട്ടികളില്‍ ഭൂരിഭാഗത്തിനും വിദ്യാഭ്യാസം തുടരാനുള്ള അവസരം ലഭിക്കുന്നില്ല. വസ്ത്രങ്ങള്‍ ഒഴികെയുള്ളവയെല്ലാം സിറിയയില്‍ ഉപേക്ഷിച്ചാണ് മിക്കവരും പലായനം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടയില്‍ സിറിയക്കെതിരെ മിസൈല്‍ ആക്രമണം നടന്നതായി സിറിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു‍. മെഡിറ്റേറിയന്‍ കടലില്‍ നിന്നും രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സിറിയയിലേക്ക് വിക്ഷേപിച്ചത് റഷ്യന്‍ റഡാറാണ് കണ്ടെത്തിയത്.

ആക്രമണത്തില്‍ സിറിയയിലെ എണ്ണ വിതരണ ഗ്യാസ് പൈപ്പുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കിഴക്കന്‍ ഇറാഖ് അതിര്‍ത്തിയിലാണ് മിസൈല്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :