യു എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: 'സൂപ്പര്‍ ചൊവ്വ' ട്രംപിനെയും ഹിലരിയെയും കൈവിട്ടില്ല; ആറ് സീറ്റുകളില്‍ ഹിലരിക്കും അഞ്ചു സീറ്റുകളില്‍ ട്രംപിനും ജയം

യു എസ്, ഹിലരി, ഡൊണാൾഡ് ട്രംപ്, റിപബ്ലിക്കൻ പാർട്ടി us, hilari, donald trump, repablican party
വാഷിങ്ടണ്| rahul balan| Last Modified ബുധന്‍, 2 മാര്‍ച്ച് 2016 (12:35 IST)
യു എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ
നിര്‍ണായകമായ ‘സൂപ്പർ ചൊവ്വ'യിലെ വോട്ടെടുപ്പിൽ ഡമോക്രാറ്റിക്ക് പാർട്ടിയിലെ ഹിലരി ക്ലിന്റനും റിപബ്ലിക്കൻ പാർട്ടിയിലെ ഡൊണാൾഡ് ട്രംപിനും ജയം. 12 സ്റ്റേറ്റുകളിലെ ഫലം വന്നതിൽ ട്രംപ് അഞ്ചു സ്റ്റേറ്റുകളിലും ഹിലരി ആറ് സ്റ്റേറ്റുകളിലുമാണ് ജയിച്ചത്. ഇപ്പോള്‍ ഫലം പുറത്തുവന്ന 12 സ്റ്റേറ്റുകള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകമാകും എന്നതുകൊണ്ടുതന്നെ വളരെ ആകംശയോടെയാണ് ഇരു പാര്‍ട്ടികളും സൂപ്പർ ചൊവ്വയിലെ തെരഞ്ഞെടുപ്പ് ഫലത്തെ കാത്തിരുന്നത്. ഡമോക്രാറ്റിക്ക്, റിപബ്ലിക്കൻ പാർട്ടികളിലെ സ്ഥാനാർഥികളുടെ ചിത്രം ഇതോടേ ഏറെക്കുറെ വ്യക്തമായി.

അലബാമ, ജോർജിയ, മസാചുഷെട്സ്, ടെനസി, വിർജീനിയ എന്നിവിടങ്ങളിലാണ് ട്രംപ് ജയിച്ചത്. അലബാമ, അർക്കനസ്, ജോർജിയ, ടെനസി, ടെക്സസ്, വിർജീനിയ എന്നിവിടങ്ങളിലാണ് ഹിലരി ക്ലിന്റൻ ജയിച്ചത്.

നേരത്തെ പുറത്തിറങ്ങിയ അഭിപ്രായ സര്‍വെ പ്രകാരം പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ട്രംപിനായിരുന്നു ലീഡ്. ചൊവ്വാഴ്ചത്തെ ഫലം വന്നതോടെ ജെഫ് ബുഷിന് പുറമെ ബെന്‍ കാര്‍സര്‍ കൂടി റിപബ്ലിക്കൻ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും പിന്മാറി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :