വാഷിംഗ്ടൺ|
jibin|
Last Updated:
ചൊവ്വ, 8 ഡിസംബര്‍ 2015 (11:15 IST)
അമേരിക്കയിലേക്കുള്ള മുസ്ലീങ്ങളുടെ പ്രവേശനം പൂർണമായും തടയണമെന്ന് റിപ്പബ്ളിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. ഇവര്‍ രാജ്യത്ത് പ്രവേശിക്കുന്നതു മൂലം അമേരിക്കയുടെ നയങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും എതിരാണ്. രാജ്യത്ത് മുസ്ലീങ്ങളുടെ എണ്ണം വർധിക്കുന്നത് വലിയ ഭീഷണിയും അപകടകരവുമാണ്. മനുഷ്യരെ മനസിലാക്കാനുള്ള വിവേകം നഷ്ടപ്പെട്ടവരാണിവരെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീങ്ങളുടെ പ്രവേശനം താല്‍ക്കാലികമായെങ്കിലും തടയാന്‍ ശ്രമിക്കണം. പതിവായി രാജ്യത്തേക്ക് വരുന്നവരെ മാത്രമല്ല സന്ദര്‍ശനത്തിനെത്തുന്നവരേയും വിലക്കണം. മുസ്ലീം ജനതയിലെ ഭൂരിഭാഗം പേർക്കും അമേരിക്കയോട് എതിർപ്പാണ്. ജിഹാദിന്‍റെ പേരിൽ ഇത്തരക്കാർ നടത്തുന്ന ആക്രമണങ്ങൾ വലിയ ആഘാതമാണ് അമേരിക്കന്‍ പൗരന്മാർക്ക് ഏൽപിക്കുന്നതെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു.
പ്രസ്താവന വിവാദമായതോടെ അദ്ദേഹത്തിനെതിരെ രൂക്ഷമായി വൈറ്റ്ഹൗസ് രംഗത്തെത്തി. ഡൊണാള്‍ഡ് ട്രംപ് അമേരിക്കയെ വിദ്വേഷപരമായി വിഭജിക്കുകയാണെന്നാണ് വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് പറഞ്ഞത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡൊണാള്‍ഡ് ട്രംപ് ജനങ്ങളുടെ ഭയം വച്ച് കളിക്കുകയാണെന്നും ജോഷ് ഏണസ്റ്റ് വിമര്‍ശിച്ചു.