മോഡിയുടെ സന്ദര്‍ശനം ശുഭസൂചനയെന്ന് പാകിസ്ഥാന്‍

Pakistan, Modi, Sherif, India,  പാകിസ്ഥാന്‍, മോഡി, ഷെരീഫ്, ഇന്ത്യ, സന്ദര്‍ശനം
ലാഹോര്‍| Last Modified ശനി, 26 ഡിസം‌ബര്‍ 2015 (08:57 IST)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അപ്രതീക്ഷിത പാകിസ്ഥാന്‍ സന്ദര്‍ശനം ലോകരാജ്യങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. ലോകമെങ്ങുമുള്ള മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ഇന്നലെയും ഇന്നുമായി ചര്‍ച്ച ചെയ്യുന്നത് ഈ ‘മിന്നല്‍’ സന്ദര്‍ശനത്തെക്കുറിച്ചാണ്. മോഡിയുടെ സന്ദര്‍ശനം ശുഭസൂചനയാണെന്നാണ് പാകിസ്ഥാന്‍ പ്രതികരിച്ചിരിക്കുന്നത്.

ഇന്ത്യയും പാകിസ്ഥാനും ജനങ്ങളുടെ നന്‍‌മയാണ് ആഗ്രഹിക്കുന്നത്. ചര്‍ച്ചകളുമായി മുന്നോട്ടുപോകാനാണ് മോഡിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും തീരുമാനിച്ചിരിക്കുന്നത്. ചര്‍ച്ചകള്‍ ശരിയായ പാതയിലാണ്. നല്ല അയല്‍ക്കാരായി മുമ്പോട്ടുപോകാനാണ് തീരുമാനം - പാകിസ്ഥാന്‍ വിദേശകാര്യസെക്രട്ടറി പ്രതികരിച്ചു.

പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോഡി നടത്തുന്ന ആദ്യ പാകിസ്ഥാന്‍ സന്ദര്‍ശനം ഇങ്ങനെയായതിന്‍റെ ഞെട്ടലില്‍ നിന്ന് ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇതുവരെ മോചിതരായിട്ടില്ല. ശിവസേനയും കോണ്‍ഗ്രസും കടുത്ത ഭാഷയിലാണ് ഈ സന്ദര്‍ശനത്തെ വിമര്‍ശിച്ചത്.

നവാസ് ഷെരീഫിനൊപ്പം ഒന്നരമണിക്കൂറാണ് നരേന്ദ്രമോഡി ചെലവഴിച്ചത്. ഷെരീഫിന്‍റെ ആതിഥ്യമര്യാദ തന്‍റെ ഹൃദയത്തെ സ്പര്‍ശിച്ചതായും നല്ലൊരു സായാഹ്‌നം പാക് പ്രധാനമന്ത്രിക്കൊപ്പം ചെലവഴിക്കാനായെന്നും മോഡി പിന്നീട് പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :