തയ്യാറായ ശേഷം പ്രതികരണം: പ്രണാബ്

PTI
മുംബൈ ഭീകരാക്രമണത്തെ കുറിച്ച് ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാകിസ്ഥാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായ ശേഷം മറുപടി നല്‍കുമെന്ന് പ്രണാബ് മുഖര്‍ജി. മറുപടി നല്‍കുന്നതിന് പ്രത്യേക സമയപരിധിയൊന്നും പറയാനില്ല എന്നും പ്രണാബ് ചൊവ്വാഴ്ച ഡല്‍ഹിയില്‍ പറഞ്ഞു.

ഇന്ത്യ കൈമാറിയ തെളിവുകളെ കുറിച്ച് 30 ചോദ്യങ്ങളാണ് പാകിസ്ഥാന്‍ ഉന്നയിച്ചിരിക്കുന്നത്. ചോദ്യങ്ങള്‍ പരിശോധിച്ച ശേഷം മറുപടി നല്‍കുമെന്നും കഴിയുന്ന എല്ലാ വിവരങ്ങളും പാകിസ്ഥാനുമായി പങ്ക് വയ്ക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ സഖ്യം രുപീകരിക്കുന്നതില്‍ പരാജപ്പെട്ട യു‌പി‌എ വരുന്ന തെരഞ്ഞെടുപ്പില്‍ മോശം പ്രകടനമായിരിക്കും കാഴ്ച വയ്ക്കുന്നത് എന്ന ബിജെപിയുടെ അവകാശവാദത്തെ കുറിച്ചും മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചു. എന്നാല്‍, തെരഞ്ഞെടുപ്പ് വരുമ്പോള്‍ അതിനെ കുറിച്ച് മനസ്സിലായിക്കൊള്ളും എന്ന അര്‍ത്ഥത്തിലായിരുന്നു പ്രണാബിന്‍റെ മറുപടി.

സിക്കിമില്‍ ബിജെപി, സിപിഐ(എം) എന്നീ കക്ഷികളുമായി ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ധാരണ ഉണ്ടാക്കുമെന്ന വാര്‍ത്തയെ കുറിച്ച് അറിയില്ല എന്നും പ്രണാബ് പ്രതികരിച്ചു.
ന്യൂഡല്‍ഹി| PRATHAPA CHANDRAN| Last Modified ബുധന്‍, 18 ഫെബ്രുവരി 2009 (12:05 IST)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :