മാലിദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് അറസ്റ്റില്‍

മാലെ| WEBDUNIA|
PRO
PRO
മാലിദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് അറസ്റ്റിലായി. മാലി പൊലീസ് ആണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച നഷീദിനെ കോടതിയില്‍ ഹാജരാക്കും.

നഷീദിന്റെ വസതിയില്‍ വച്ചാണ് അദ്ദേഹം അറസ്റ്റിലായത്. അദ്ദേഹത്തിനെതിരെ കോടതി മൂന്നാം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം അറസ്റ്റിലായത്. മാലദ്വീപില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റാണ് മുഹമ്മദ് നഷീദ്.

പ്രസിഡന്റായിരുന്ന കാലത്ത് അധികാര ദുര്‍വ്വിനിയോഗം നടത്തി എന്ന കേസില്‍ വിചാരണക്ക് ഹാജരാവാത്തതിനെ തുടര്‍ന്നാണ് നഷീദിനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ജഡ്ജിയ്ക്കെതിരെ അനധികൃതമായി അന്വേഷണത്തിന് ഉത്തരവിട്ടു എന്നാണ് നഷീദിനെതിരെയുള്ള ആരോപണം.
വാറന്റിനെ തുടര്‍ന്ന് നഷീദ് ഇന്ത്യന്‍ എംബസിയില്‍ അഭയം പ്രാപിച്ചിരുന്നു. ഫെബ്രുവരി 13നായിരുന്നു അദ്ദേഹം ഇന്ത്യന്‍ എംബസിയില്‍ അഭയം പ്രാപിച്ചത്. ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സംഘം മാലിദ്വീപ് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ ആണ് നഷീദ് എംബസിയില്‍ നിന്ന് പുറത്തിറങ്ങിയത്.

സെപ്തംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നത് തടയാന്‍ നടക്കുന്ന രാഷ്ട്രീയനീക്കത്തിന്റെ ഭാഗമാണ് തനിക്കെതിരെയുള്ള അറസ്റ്റ് വാറന്റ് എന്ന് നഷീദ് ആരോപിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :