മസൂദ് അസറിനെ വിലക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിനെതിരെ ചൈന

ഭീകരപ്രവര്‍ത്തനത്തിനെതിരായ ഇന്ത്യയുടെ നീക്കത്തിന് വീണ്ടും തടസവുമായി ചൈന. ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസറിനെതിരെ വിലക്ക് കൊണ്ടുവരാന്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ നടത്തിയ നീക്കത്തിനെതിരെയാണ് ചൈനയുടെ ഇടപെടല്‍. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ മുഖ്യ സൂത

മസൂദ് അസര്‍, ചൈന, ന്യുഡല്‍ഹി Masoor Asar, Chaina, Newdelhi
ന്യുഡല്‍ഹി| rahul balan| Last Modified വെള്ളി, 1 ഏപ്രില്‍ 2016 (16:09 IST)
ഭീകരപ്രവര്‍ത്തനത്തിനെതിരായ ഇന്ത്യയുടെ നീക്കത്തിന് വീണ്ടും തടസവുമായി ചൈന. ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസറിനെതിരെ വിലക്ക് കൊണ്ടുവരാന്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ നടത്തിയ നീക്കത്തിനെതിരെയാണ് ചൈനയുടെ ഇടപെടല്‍. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന ഭീകരനാണ് മസൂദ് അസര്‍.

അസറിനെതിരായ വിലക്കിനുള്ള ഇന്ത്യയുടെ അപേക്ഷ പരിഗണിക്കുന്നതില്‍ നിന്നും അല്‍ ക്വയ്ദ സാങ്ഷന്‍ കമ്മിറ്റിയെ വിലക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുന്നത് മാറ്റിവയ്ക്കണമെന്ന് ചൈന ആവശ്യപ്പെടുകയും ചെയ്തു. പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് അസറിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് ഇന്ത്യ കമ്മിറ്റിക്ക് കത്തയച്ചിരുന്നു. സംഭവത്തില്‍ അസറിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ യു എന്നിന് സമര്‍പ്പിച്ചിരുന്നു.

യു എസ്, യു കെ, ഫ്രാന്‍സ് എന്നിവരുള്‍പ്പെട്ട ഭീകരവിരുദ്ധ നിര്‍വാക സമിതി ഡയറക്ടറേറ്റിനു മുന്‍പാകെ ഇന്ത്യ അസറിനെതിരായ നടപടിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ ആക്ഷേപം ഉന്നയിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതിനു നിമിഷങ്ങള്‍ക്കു മുന്‍പ് ചൈന എതിര്‍പ്പുമായി എത്തുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :