തെക്ക് പടിഞ്ഞാറന്‍ ജപ്പാനിലെ മലമുകളില്‍ നിന്ന് 1.25 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന കറന്‍സികള്‍ കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
തകമോരി പട്ടണത്തിന് സമീപത്തെ മലമുകളില്‍ നിന്നാണ് പൊലീസ് പണം കണ്ടെടുത്തത്. പണം കുഴിച്ചിട്ട നിലയിലായിരുന്നു. മോഷ്ടിച്ച പണം ഇവിടെ കൊണ്ടുവന്ന് കുഴിച്ചിട്ടതിനാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. കുമാമോട്ടോ പട്ടണത്തിലെ ഒരു വീട്ടില്‍ നിന്ന് ഓഗസ്റ്റ് 11-നാണ് പണം മോഷ്ടിക്കപ്പെട്ടത്.
പണം കവര്‍ന്ന ശേഷം, കാറില്‍ മലമുകളില്‍ എത്തിച്ച് കുഴിച്ചിടുകയായിരുന്നു എന്ന് അറസ്റ്റിലായവരില്‍ ഒരാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.