ട്രിവാന്‍ഡ്രം ലോഡ്ജ് ഉടന്‍ തുറക്കില്ല, ആദ്യം പോപ്പിന്‍സ്!

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
ബ്യൂട്ടിഫുള്‍ ടീം വീണ്ടും ഒത്തുചേരുന്ന ‘ട്രിവാന്‍ഡ്രം ലോഡ്ജ്’ എന്ന ചിത്രം ഉടന്‍ റിലീസാകില്ല. അനൂപ് മേനോന്‍റെ തിരക്കഥയില്‍ വി കെ പ്രകാശ് സംവിധാനം ചെയ്ത ഈ സിനിമയുടെ റിലീസ് വൈകുന്നതിന്‍റെ കാരണങ്ങള്‍ വ്യക്തമല്ല. സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായതാണ്. ഏതെങ്കിലും രീതിയിലുള്ള സാമ്പത്തിക ബാധ്യതയാണോ ഈ സിനിമയ്ക്ക് ദോഷമായതെന്ന് അറിവായിട്ടില്ല. ടൈം ആഡ്‌സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

കൊച്ചിയിലെ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സ്ഥാപനത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ ലോഡ്ജിലെ അന്തേവാസികളുടെ ജീവിതമാണ് വി കെ പി പറയുന്നത്. ലോഡ്ജിലെ സ്ഥിരതാമസക്കാരനായ അബ്ദുവായി ജയസൂര്യ അഭിനയിക്കുന്നു. ഹോട്ടല്‍ ഉടമയുടെ വേഷത്തില്‍ അനൂപ് മേനോന്‍. ധ്വനി എന്ന് പേര് മാറ്റിയെത്തുന്ന ഹണി റോസ് ആണ് നായിക. ഭാവന അതിഥിവേഷത്തിലെത്തുന്നു.

‘ട്രിവാന്‍ഡ്രം ലോഡ്ജ്’ റിലീസ് മാറ്റിയതോടെ അതിന് മുമ്പ് വി കെ പ്രകാശിന്‍റെ ‘പോപ്പിന്‍സ്’ റിലീസാകാനുള്ള സാധ്യത തെളിഞ്ഞു. ഒക്ടോബര്‍ പകുതിയോടെ പോപ്പിന്‍സ് റിലീസാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് ദമ്പതികളുടെ ജീവിതമാണ് പോപ്പിന്‍സില്‍ ആവിഷ്കരിക്കുന്നത്.

ജയസൂര്യ - മേഘ്ന, ഇന്ദ്രജിത്ത് - പത്മപ്രിയ, അനൂപ് മേനോന്‍ - ആന്‍ അഗസ്റ്റിന്‍, ശങ്കര്‍ രാമകൃഷ്ണന്‍ - മൈഥിലി, കുഞ്ചാക്കോ ബോബന്‍ - നിത്യാ മേനോന്‍ എന്നിവരാണ് പോപ്പിന്‍സിലെ ജോഡികള്‍. പോപ്പിന്‍സിന്‍റെ ചിത്രീകരണം രണ്ടു ഷെഡ്യൂളുകളായി വളരെപ്പെട്ടെന്ന് പൂര്‍ത്തിയാക്കിയ വി കെ പി ഇപ്പോള്‍ ഇതിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്.

പോപ്പിന്‍സിന് ശേഷം അനൂപ് മേനോന്‍ - ജയസൂര്യ കൂട്ടുകെട്ടിന്‍റെ ‘പുഷ്പകവിമാനം’ എന്ന ചിത്രവും വി കെ പ്രകാശ് പ്ലാന്‍ ചെയ്യുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :