മണ്ടേലയുടെ സംസ്കാരച്ചടങ്ങിന് ഇസ്രായേല്‍ പ്രധാനമന്ത്രി പോകില്ല; കാരണം യാത്രച്ചിലവ്
ജറുസലേം|
WEBDUNIA|
PRO
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അന്തരിച്ച ദക്ഷിണാഫ്രിക്കന്‍ വിമോചനനായകന്‍ നെല്‍സണ്‍ മണ്ടേലയുടെ സംസ്കാരച്ചടങ്ങില്‍ ഭീമമായ യാത്രാച്ചെലവ് മൂലം പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്.
സൗത്ത് ആഫ്രിക്ക വരെ യാത്ര ചെയ്യുന്നതിനുള്ള ഭീമമായ യാത്രാച്ചെലവിനാലാണ് ചടങ്ങില്‍ പങ്കെടുക്കാത്തതെന്നാണ് ഇസ്രേലി മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.
മണ്ടേലയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് നെതന്യാഹു നേരത്തേ സൗത്ത് ആഫ്രിക്കയിലെ അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് യാത്ര ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.
രണ്ട് മില്ല്യണ്‍ ഡോളറാണ് പ്രധാനമന്ത്രിയുടെ യാത്രയ്ക്കും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുമായി ചെലവ് വരിക.