ഐപിഎല്‍ താരലേലം: പോണ്ടിംഗിന്റെ അടിസ്ഥാന വില നാലു ലക്ഷം ഡോളര്‍

ചെന്നൈ| WEBDUNIA| Last Modified വെള്ളി, 1 ഫെബ്രുവരി 2013 (17:21 IST)
PRO
ഐപിഎല്‍ താരലേലത്തില്‍ അടിസ്ഥാനവിലയില്‍ മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ് ഒന്നാമത്. നാലു ലക്ഷം ഡോളറാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച പോണ്ടിംഗിന്റെ അടിസ്ഥാന വില.

പോണ്ടിംഗ് അടക്കം 101 കളിക്കാരാണ് അടുത്തമാസം 3ന് ചെന്നൈയില്‍ നടക്കുന്ന താരലേലത്തിനുള്ളത്. ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിനും നാലു ലക്ഷം ഡോളര്‍ അടിസ്ഥാന വില ലഭിച്ചു.

2010വരെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്ന പോണ്ടിംഗ് പിന്നീട് രാജ്യാന്ത്ര ക്രിക്കറ്റിലെ തിരക്കുകള്‍ മൂലം ഐപിഎല്ലില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. രഞ്ജി ചാമ്പ്യന്‍മാരായ മുംബൈയുടെ അഭിഷേക് നായര്‍(ഒരു ലക്ഷം ഡോളര് വീതം‍), വസീം ജോഫര്‍(50,000 ഡോളര്‍)എന്നിവരും ലേലം ചെയ്യുന്ന താരങ്ങളുടെ പട്ടികയിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :