ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് ആരോപണം; യുവതിയെ താലിബാന്‍ ഭീകരര്‍ വെടിവെച്ചു കൊന്നു

ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് യുവതിയെ താലിബാന്‍ ഭീകരവാദികള്‍ വധിച്ചു. തെക്കന്‍ അഫ്ഗാനിസ്ഥാനിലാണ് സംഭവം നടന്നത്. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന്റെ വിഡിയോ ഇപ്പോഴാണ് പുറത്ത് വന്നത്.

കാബൂള്‍| rahul balan| Last Modified ചൊവ്വ, 10 മെയ് 2016 (18:09 IST)
ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് യുവതിയെ താലിബാന്‍ ഭീകരവാദികള്‍ വധിച്ചു. തെക്കന്‍ അഫ്ഗാനിസ്ഥാനിലാണ് സംഭവം നടന്നത്. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന്റെ വിഡിയോ ഇപ്പോഴാണ് പുറത്ത് വന്നത്.

മുഖം മറച്ച് യുവതിയെ നിലത്തിരുത്തിയ ശേഷം എകെ 47 ഉപയോഗിച്ച് തലയ്ക്ക് വെടിവെയ്ക്കുകയായിരുന്നു. നിരവധി ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു കൊലപാതകം.

യുവതിയുടെ വധശിക്ഷ നടപ്പിലാക്കുന്നത് കാണാന്‍ ഭര്‍ത്താവിന്റെ ബന്ധുക്കളും എത്തിയിരുന്നു. ഇത്തരത്തില്‍ നിരവധി ആക്രമണങ്ങളാണ് പ്രദേശത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :