ഭര്‍ത്താവിനെ കൊന്ന കേസില്‍ ഇന്ത്യക്കാരി കുറ്റക്കാരിയെന്ന് യു‌എസ് കോടതി

ഹൂസ്റ്റണ്‍ | WEBDUNIA|
PRO
PRO
ഭര്‍ത്താവിനെ കുളിമുറിയില്‍ തീകൊളുത്തി കൊന്ന കേസില്‍ ഇന്ത്യക്കാരി കുറ്റക്കാരിയാണെന്ന് അമേരിക്കന്‍ കോടതി വിധിച്ചു. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. പരോള്‍ ലഭിക്കാത്ത ജീവപര്യന്തം തടവ് ശിക്ഷവരെ ലഭിക്കാം. ടെക്‌സാസിലെ കോടതിയിലാണ് വിചാരണ നടന്നത്.

ബിസിനസ്സുകാരന്‍ ബിമന്‍ പട്ടേലിനെ കൊന്ന കുറ്റത്തിന് 27-കാരിയായ ശ്രിയ പട്ടേലാണ് പ്രതി. 2011-ല്‍ ആണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവിനെ മസ്സാജ് ചെയ്യാനെന്ന വ്യാജേന കുളിമുറിയില്‍ കൊണ്ടുപോയി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ബിമന്‍ പട്ടേല്‍ , സംഭവം നടന്ന് അഞ്ച് മാസത്തിന് ശേഷം ആസ്പത്രിയിലാണ് മരിച്ചത്. ബിമന്‍ ദീര്‍ഘകാലമായി അമേരിക്കയിലായിരുന്നു. ഇന്ത്യയില്‍ നിന്ന് വിവാഹം കഴിച്ച് ഒരുവര്‍ഷത്തിന് ശേഷമാണ് ശ്രിയയെ അമേരിക്കയിലേക്ക് കൊണ്ടുപോകുന്നത്. ശ്രിയ അമേരിക്കയിലെത്തി ഒരാഴ്ച പിന്നിടും മുമ്പായിരുന്നു ബിമനിന്റെ മരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :