ഭര്‍ത്താവിനെ കാണാന്‍ മദ്യപിച്ച് നഗ്നയായി ജയിലിലെത്തി!

WEBDUNIA|
PRO
PRO
ജയിലിലായ ഭര്‍ത്താവിനെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാന്‍ പറ്റുമായിരുന്നില്ല മൌറ ഫസ്സലിന്. വെര്‍ജീനിയക്കാരിയായ അവര്‍ ഭര്‍ത്താവിനെ കാണാനായി ശനിയാഴ്ച ജയിലില്‍ എത്തിയത് നല്ല ഫോമിലായിരുന്നു. മദ്യപിച്ച ശേഷം ഇവര്‍ പൂര്‍ണ്ണനഗ്നയായി ആര്‍ലിങ്ടണ്‍ കൌണ്ടി ജയിലില്‍ എത്തുകയായിരുന്നു.

പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ചതിനും മദ്യപിച്ച് അഴിഞ്ഞാടിയതിനും പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ശനിയാഴ്ചയാണ് ഇവരുടെ ഭര്‍ത്താവ് അറസ്റ്റിലായത്. ജയിലില്‍ എത്തിയ ഇവരോട് പൊലീസ് വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അതിന് തയ്യാറായില്ല. ക്യാബില്‍ വീട്ടില്‍ കൊണ്ടുവിടണോ അതോ രാത്രി ജയിലില്‍ കഴിയുന്നോ എന്ന് പൊലീസ് അവരോട് ചോദിച്ചു. അവര്‍ ജയിലില്‍ കഴിയാന്‍ സന്നദ്ധയാകുകയും ചെയ്തു.

ഇവരെയും ഭര്‍ത്താവിനെയും ഞായറാഴ്ച ജയിലില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :