ലണ്ടന്‍|
WEBDUNIA|
Last Modified ചൊവ്വ, 23 ജൂലൈ 2013 (08:56 IST)
PRO
ഒടുവില്‍ രാജകുടുംബത്തിന്റെയും ബ്രിട്ടീഷ് ജനതയുടെയും മാധ്യമപ്രവര്‍ത്തകരുടെയും കാത്തിരിപ്പിന് വിരാമമായി. ബ്രിട്ടീഷ് രാജവംശത്തിന് പുതിയ കിരീടാവകാശി പിറന്നു. വില്യം രാജകുമാരന്റെ ഭാര്യ കേറ്റ് മിഡില്‍ ടണ്‍ കന്നി പ്രസവത്തില്‍ ആണ്‍ കുഞ്ഞിന് ജന്‍മം നല്‍കി.
ലണ്ടനിലെ സെന്റ് മേരീസ് ആശുപത്രിയാണ് രാജകീയ പ്രസവത്തിന് സാക്ഷ്യം വഹിച്ചത്.31 വര്‍ഷം മുന്‍പ് വില്യം രാജകുമാരന്‍ പിറന്ന അതേ ആശുപത്രി. രാജകീയ പ്രസവങ്ങള്‍ക്കുള്ള ലിന്‍ഡോ വിങ്ങിലായിരുന്നു മുപ്പത്തൊന്നുകാരിയായ കേറ്റിനെ പ്രവേശിപ്പിച്ചത്.
ഇന്ത്യന്‍ സമയം രാത്രി പത്തുമണിയോടെയായിരുന്നു കുഞ്ഞ് ജനിച്ചതെങ്കിലും ഔദ്യോഗിക അറിയിപ്പ് വന്നത് രാത്രി ഒരു മണിയോടെയായിരുന്നു. കിരീടാവകാശിയായി ആണ്‍ കുഞ്ഞ് പിറന്നതായുള്ള വാര്‍ത്ത ബക്കിംഗ് ഹാം കൊട്ടാരത്തിന്റെ മുന്‍പിലെ നോട്ടീസ് ബോര്‍ഡില്‍ പതിച്ചു.
രാജ കുടുംബത്തില്‍ പുതുതായെത്തിയ അതിഥിയെ കാണാനായി സെന്റ് മേരീസ് ആശുപത്രിക്ക് മുന്നില്‍ ജനം ഒഴുകിയെത്തുകയാണ്. കുഞ്ഞിന്റെ ജനനം ദേശീയ ആഘോഷമാക്കാനാണ് കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിന്റെ തീരുമാനം. പത്തു ദിവസം കഴിഞ്ഞേ കുഞ്ഞിന് പേരിടുകയുള്ളൂ.