പീറ്റേഴ്സണ്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ലണ്ടണ്‍| WEBDUNIA|
PRO
PRO
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ പീറ്റേഴ്സണ്‍ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതായും പീറ്റേഴ്സണ്‍ അറിയിച്ചു. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിലും ഐപി‌എല്ലിലും പീറ്റേഴ്സണ്‍ തുടരും.

പീറ്റേഴ്സണ്‍ 126 ഏകദിന മത്സരങ്ങളില്‍ നിന്നായി 4184 റണ്‍സ് എടുത്തിട്ടുണ്ട്. ഒമ്പത് സെഞ്ച്വറികളും 23 അര്‍ദ്ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടും. 35 ട്വന്റി 20 മത്സരങ്ങളില്‍ നിന്നായി 1173 റണ്‍സ് എടുത്തിട്ടുണ്ട്. ഏഴ് അര്‍ദ്ധ സെഞ്ച്വറികള്‍ എടുത്തിട്ടുണ്ട്.

എണ്‍പത്തിനാല് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി പീറ്റേഴ്സണ്‍ 6779 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 20 സെഞ്ച്വറികളും 25 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :