ബ്രാറിനെതിരേ അക്രമം; സിഖ് ടിവി ചാനലിന് കോടികളുടെ പിഴ

ലണ്ടന്‍| WEBDUNIA|
PTI
PTI
മുന്‍ ലഫ് ജനറല്‍ കുല്‍ദീപ് സിംഗ് ബ്രാറിനെതിരേ അക്രമത്തിന് പ്രേരിപ്പിക്കുന്ന പരിപാടി സംപ്രേഷണം ചെയ്ത ബ്രിട്ടനിലെ സിഖ് ടിവി ചാനലിന് മൂന്ന് കോടിയോളം രൂപ പിഴ ചുമത്തി. ബ്രിട്ടീഷ് മീഡിയ റെഗുലേറ്റര്‍ ഓഫ്‌കോം ബര്‍മിംഗ്ഹാം ആസ്ഥാനമായി സാറ്റലൈറ്റ് ചാനല്‍ സന്‍ങ്കത് ടിവിക്ക് പിഴ ചുമത്തിയിരിക്കുന്നത്.

1984 ല്‍ സുവര്‍ണ ക്ഷേത്രത്തില്‍ സിഖു തീവ്രവാദികള്‍ക്കെതിരായ പട്ടാള നടപടി ഓപ്പറേഷന്‍ ബഌസ്റ്റാറിനു നേതൃത്വം നല്‍കിയ ലഫ് ജനറലാണ് കുല്‍ദീപ് സിങ് ബ്രാര്‍. ബ്രാറിനെതിരെ കഴിഞ്ഞവര്‍ഷം ലണ്ടനില്‍ ഉണ്ടായ ആക്രമത്തെ പിന്തുണച്ചുള്ള പരിപാടിയാണ് സന്‍ങ്കത് ചാനല്‍ സംപ്രേഷണം ചെയ്തത്. ബ്രാറിനെതിരെ അക്രമം നടത്താന്‍ ചാനല്‍ പരിപാടി പരോക്ഷമായി പ്രേരിപ്പിക്കുന്നതായും മീഡിയ റെഗുലേറ്റര്‍ പറയുന്നു.

2012 സെപ്തംബര്‍ 30ന് ബിട്ടീഷ് സന്ദര്‍ശനത്തിനിടെയാണ് മൂന്നംഗ സംഘം ബ്രാറിനെ ആക്രമിച്ചത്. രാത്രി ഭാര്യയോടൊപ്പം ലണ്ടനിലെ ഹോട്ടലില്‍ നിന്ന് പുറത്തുവരുന്ന സമയത്തായിരുന്നു അക്രമമുണ്ടായത്. കത്തികൊണ്ട് കുത്തേറ്റ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു.പഞ്ചാബിയിലും ഇംഗ്ലീഷിലുമായി പരിപാടികള്‍ സംപ്രേഷണം ചെയ്യുന്ന ചാനലാണ് സന്‍ങ്കത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :