ബ്രാ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് അയല്‍വാസിയെ കൊന്നു!

ലണ്ടന്‍| WEBDUNIA|
PRO
PRO
റഷ്യക്കാരിയായ യുവതി അയല്‍ക്കാരനെ കൊലപ്പെടുത്താന്‍ തെരഞ്ഞെടുത്തത് വ്യത്യസ്തമായ ആയുധം. സ്വന്തം ബ്രാ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് 26-കാരിയായ യുവതി കൊല നടത്തിയത്. സകമെന്‍സ്ക് നഗരത്തില്‍ താമസിക്കുന്ന യുവതിയുടെ പേരും വിവരങ്ങളും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

വോഡ്ക വാങ്ങാന്‍ പണം നല്‍കാത്തതിന്റെ അരിശത്തിലാണ് യുവതി 65-കാരനെ കൊന്നത്. അയല്‍ക്കാരന്‍ പണം നല്‍കിയില്ലെന്ന് മാത്രമല്ല, യുവതിയെ ഉപദേശിക്കുകയും ചെയ്തു. ഇതില്‍ ദേഷ്യം പൂണ്ട യുവതി ഇയാളെ അടിക്കുകയും തൊഴിക്കുകയും ചെയ്തു. തുടര്‍ന്ന് സ്വന്തം ബ്രാ അഴിച്ചെടുത്ത്, ഇയാളുടെ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അയല്‍‌വാസി സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവങ്ങള്‍ നടക്കുമ്പോള്‍ യുവതിയുടെ കാമുകനും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ യുവതിയെ പിന്തിരിപ്പിക്കാന്‍ ഇയാള്‍ തയ്യാറായില്ല. മാത്രമല്ല, കൊല നടന്നപ്പോള്‍ ഇയാള്‍ അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു.

യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റം തെളിഞ്ഞാന്‍ യുവതിക്ക് 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :