ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സിക്ക് 20 വര്‍ഷം തടവ്

കെയ്‌റോ| JOYS JOY| Last Modified ചൊവ്വ, 21 ഏപ്രില്‍ 2015 (15:56 IST)
മുസ്‌ലിം ബ്രദര്‍ ഹുഡ് നേതാവും ഈജിപ്‌തിന്റെ മുന്‍ പ്രസിഡന്റുമായ മുഹമ്മദ് മുര്‍സിക്ക് തടവുശിക്ഷ. 20 വര്‍ഷത്തേക്കാണ് ഈജിപ്‌ത് കോടതി തടവുശിക്ഷ വിധിച്ചിരിക്കുന്നത്. 2012 ഡിസംബറില്‍ പ്രസിഡന്‍റിന്റെ വസതിക്ക് മുന്നില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതിനാണ്
ശിക്ഷ വിധിച്ചിരിക്കുന്നത്.

കെയ്‌റോയിലെ റാബിയ അദവിയ്യ ചത്വരത്തില്‍ കുത്തിയിരുപ്പ് പ്രതിഷേധ പ്രകടനം നടത്തിയ 817 പേരാണ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഈ വെടിവെപ്പിനെ 'മനുഷ്യത്വത്തിന് എതിരായ കുറ്റകൃത്യം' എന്നാണ്
വിശേഷിപ്പിച്ചത്.

ഇത് കൂടാതെ മൂന്ന് കേസുകളും മുര്‍സിക്കെതിരെ ചുമത്തിയിട്ടുണ്ട്. മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കി 2013ലാണ് സൈന്യം ഈജിപ്‌തില്‍ ഭരണം പിടിച്ചെടുത്തത്.
ഇതിനെതിരെ പ്രതിഷേധിച്ച ആയിരക്കണക്കിന് മുര്‍സി അനുകൂലികള്‍ ഇപ്പോള്‍ തടവുശിക്ഷ അനുഭവിച്ച് വരികയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :