സിയോള്‍|
WEBDUNIA|
Last Modified വ്യാഴം, 30 ജൂലൈ 2009 (10:06 IST)
ഉത്തര കോറിയ പിടിച്ചെടുത്ത മത്സ്യബന്ധന ബോട്ടും നാല് തൊഴിലാളികളേയും വിട്ടയക്കണമെന്ന് ദക്ഷിണ കൊറിയ ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ കിഴക്കന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചു എന്നാരോപിച്ചാണ് ദക്ഷിണ കൊറിയയുടെ ബോട്ട് ഉത്തര കൊറിയ കസ്റ്റഡിയിലെടുത്തത്.
സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മോശമാക്കുമെന്നാണ് സൂചന. ഉത്തര കോറിയയുടെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങലും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് ഉത്തര കോറിയയുടെ പുതിയ നടപടി. ബോട്ടും ജീവനക്കാരേയും മോചിപ്പിക്കണമെന്ന് ദക്ഷിണ കൊറിയ, ഉത്തര കൊറിയയുടെ നാവിക മന്ത്രാലയത്തോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.
കത്ത് ലഭിച്ചതായും ഉടന്‍ മറുപടി നല്‍കാമെന്നും ദക്ഷിണകൊറിയയെ ഫോണിലൂടെ അറിയിച്ചിട്ടുണ്ടെന്നും ഉത്തര കൊറിയന്‍ സര്‍ക്കാരിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച രാവിലെ ആറരയ്ക്കാണ് ബോട്ട് ഉത്തര കോറിയ കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത ബോട്ട് എവിടെയാണെന്നത് സംബന്ധിച്ച വിവരം പുറത്തുവിട്ടിട്ടില്ല.